കൊച്ചി (www.evisionnews.in): നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ആലുവയിലെ വീട്ടിൽ പരിശോധന. ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന. അടച്ചിട്ടിരുന്ന വീടിന്റെ ഗേറ്റ് ചാടിക്കടന്നാണ് അന്വേഷണ സംഘം അകത്ത് കടന്നത്. നടിയെ അക്രമിച്ച കേസിൽ വധഭീഷണിയുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കാനാണ് പരിശോധന എന്നാണ് അറിയുന്നത്. ദിലീപ് ഇതിൽ ജാമ്യം തേടി നേരത്തേ ഹൈക്കോടതിയിൽ പോയിരുന്നു.
വെള്ളിയാഴ്ച വരെ അറസ്റ്റുണ്ടാകില്ലെന്നാണ് കോടതി അറിയിച്ചിരുന്നത്. നാളെ വീണ്ടും കേസ് പരിഗണിക്കാനെടുക്കും. ചുമലിൽ കൈ വച്ച പൊലീസുദ്യോഗസ്ഥന്റെ കൈവെട്ടുമെന്നും മറ്റൊരു ഉദ്യോഗസ്ഥനെ ലോറി ഇടിച്ച് കൊല്ലുമെന്നും ദിലീപ് പറഞ്ഞതായാണ് ബാലചന്ദ്രകുമാർ പൊലീസിന് മൊഴി നൽകിയിരുന്നു. അതിന്റെ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണസംഘം പരിശോധന നടത്തുന്നത്.
Post a Comment
0 Comments