കാസര്‍കോട് (www.evisionnews.in): പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍. കിനാനൂര്‍- കരിന്തളം പരപ്പ കോളംകുളം ഹൗസില്‍ സിഎച്ച് അഷറഫി (41) നെയാണ് കാസര്‍കോട് വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വര്‍ഷം മുമ്പ് കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
അഷ്‌റഫ് ജോലി ചെയ്തിരുന്ന മദ്രസയിലെ വിദ്യാര്‍ത്ഥിനിയായിരുന്നു പെണ്‍കുട്ടി. അവധി ദിവസം പെണ്‍കുട്ടിയെ മദ്രസയിലേക്ക് വിളിപ്പിക്കുകയായിരുന്നു. അതിനു ശേഷം പീഡിപ്പിക്കുകയും വിവരം ആരോടും പറയരുതെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടയില്‍ പെണ്‍കുട്ടിയെ മറ്റു മൂന്നു പേര്‍ കൂടി പീഡിപ്പി ച്ചതായുള്ള വിവരം പുറത്താ വുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈകേസില്‍ ഒരാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് മദ്രസ അധ്യാപകനായ അഷ്‌റഫ് പീഡിപ്പിച്ച വിവരം പുറത്തായത്.
Post a Comment
0 Comments