കാസര്‍കോട് (www.evisionnews.in): സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എംവി ബാലകൃഷ്ണന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മടിക്കൈയിലെ അമ്പലത്തുകരയില്‍ (കെ ബാലകൃഷ്ണന്‍ നഗറില്‍) വെള്ളിയാഴ്ച രാത്രി സമാപിച്ച ജില്ലാ സമ്മേളനമാണ് അദ്ദേഹത്തെ ഐകകണ്ഠേന തിരഞ്ഞെടുത്തത്. ഏഴു പുതുമുഖങ്ങളും നാല് വനിതകളും ഉള്‍പ്പെടെ കാസര്‍കോട് ജില്ലാ കമ്മിറ്റിയിലേക്ക് 36 അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടു. 10 അംഗ സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തു.
നിലവില്‍ സിപിഎം സംസ്ഥാനകമ്മിറ്റി അംഗമായ ബാലകൃഷ്ണന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കാസര്‍കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. 1984ല്‍ പാര്‍ട്ടി ജില്ലാകമ്മിറ്റിയംഗമായി. 1996 മുതല്‍ ജില്ലാസെക്രട്ടറിയേറ്റംഗമായി. ചെറുവത്തൂര്‍ കൊവ്വല്‍ എയുപി സ്‌കൂള്‍ പ്രധാനാധ്യാപകനായിരിക്കെ ജോലി രാജിവച്ച് പൂര്‍ണസമയ പ്രവര്‍ത്തകനായി.
Post a Comment
0 Comments