Type Here to Get Search Results !

Bottom Ad

പൊതു പരിപാടികള്‍ പാടില്ലെന്ന ഉത്തരവ് പിന്‍വലിച്ചത് സി.പി.എം ജില്ലാ സമ്മേളനത്തിന് വഴിയൊരുക്കാന്‍: യൂത്ത് ലീഗ്


കാസര്‍കോട് (www.evisionnews.in): കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ അനുവദനീയമല്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെക്കണമെന്നും നിദ്ദേശിച്ചുള്ള ഉത്തരവിറക്കിയ കാസര്‍കോട് ജില്ലാ കലക്ടര്‍ മണിക്കൂറുകള്‍ക്കകം ഉത്തരവ് റദ്ദാക്കിയത് സി.പി.എം ജില്ലാ സമ്മേളനത്തിന് വഴിയൊരുക്കാനാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് പ്രസ്താവിച്ചു.

ജില്ലയുടെ ഭരണാധികാര സ്ഥാനത്തിരുന്ന് ഭരിക്കുന്ന പാര്‍ട്ടിക്ക് ദാസ്യപ്പണി ചെയ്യുന്ന ഐ.എ.എസ് ഓഫീസറായി ജില്ല കലക്ടര്‍ സ്വയം ചെറുതാകരുത്. ജനങ്ങളോടുള്ള പ്രതിബദ്ധതക്കപ്പുറം പാര്‍ട്ടി അജണ്ടകള്‍ നടപ്പിലാക്കാന്‍ ഉന്നത ഉദ്യോഗസ്ഥരെപ്പോലും കണ്ണുരുട്ടി പേടിപ്പിച്ച് കാര്യങ്ങള്‍ നടപ്പിലാക്കുന്ന ശൈലിയാണ് സി.പി.എമ്മിന്റെത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോള്‍ ഇത്തരം കണ്ണുരുട്ടല്‍ ഭീഷണി കണ്ട് നിലപാട് മാറ്റുന്ന ജില്ല കലക്ടര്‍ ജനങ്ങളുടെ ജീവന് എന്തു മൂല്യമാണ് കണക്കാക്കിയത്.

ഭരണാധികാരികള്‍ എടുക്കുന്ന തീരുമാനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസങ്ങറവുണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ ഇത്തരം അപകടകരമായ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ പോലും പൊതുജന പിന്തുണ ലഭ്യമാക്കാന്‍ പ്രയാസപ്പെടും. സമ്മേളനങ്ങള്‍ വിജയിപ്പിക്കലല്ല മനുഷ്യന്റെ ജീവനാണ് മുഖ്യമെന്ന തിരിച്ചറിവുണ്ടാകണമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad