കാസര്‍കോട് (www.evisionnews.in): സംസ്ഥാനത്ത് ഇന്ന് 51,739 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1301 പേര്‍ക്ക് നെഗറ്റീവായി. കാസര്‍കോട് ജില്ലയില്‍ 1029പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 520 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4096പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1035. ഇതുവരെ 154308 കോവിഡ് സ്ഥിരീകരിച്ചത്. 148004പേര്‍ ജില്ലയില്‍ നെഗറ്റീവായി. ഇതുവരെ ഏഴു ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു.
വീടുകളില്‍ 14673പേരും സ്ഥാപനങ്ങളില്‍ 491പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 15164പേരാണ്. പുതിയതായി പേരെ കൂടി 1770 നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 3405സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 670പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 509പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 1770പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 1096 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
Post a Comment
0 Comments