Type Here to Get Search Results !

Bottom Ad

കോഴിക്കോടും ആലപ്പുഴയും കോവിഡ് പ്രതിസന്ധി രൂക്ഷം


കേരളം (www.evisionnews.in): സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമാണ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ 240 കിടക്കകളില്‍ ഒന്നും ഒഴിവില്ല. 54 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് ബാധിതരായി. സ്വകാര്യ ആശുപത്രികളിലും കിടക്കകള്‍ വളരെ ക്കുറവാണ്. ആലപ്പുഴയില്‍ ഐസിയുവില്‍ വിരലില്‍ എണ്ണാവുന്ന ബെഡുകള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. നാല് ദിവസത്തിനിടെ കോവിഡ് ബാധിച്ചത് 150 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ്.

ഇന്നലെ കേരളത്തില്‍ 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433, കണ്ണൂര്‍ 1336, വയനാട് 941, കാസര്‍ഗോഡ് 630 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകളാണ് പരിശോധിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad