ദേശീയം (www.evisionnews.in): രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ 1,79,723 ആയി. 24 മണിക്കൂറിനിടെ 13.29 ആണ് ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക്. അതേസമയം ഒമിക്രോണ്‍ കേസുകള്‍ നാലായിരം കടന്നു. 27 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയിലാണ്. 1,216 കേസുകള്‍. രാജസ്ഥാനില്‍ 529 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ ഒമൈക്രോണ്‍ കേസുകളില്‍ 1,552 പേര്‍ രോഗമുക്തരായി.
നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉത്തര്‍ പ്രദേശില്‍ 7,695 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് കഴിഞ്ഞ ആഴ്ചയിലേതിനേക്കാള്‍ 13 മടങ്ങ് അധികമാണ്. കഴിഞ്ഞ ഞായറാഴ്ച വെറും 552 കേസുകള്‍ മാത്രമാണ് യു.പിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 22,751 പുതിയ കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 17 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ജൂണ്‍ 16 ന് ശേഷം സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്കാണിത്.
Post a Comment
0 Comments