Type Here to Get Search Results !

Bottom Ad

കോവിഡ് അതിതീവ്ര വ്യാപനം; ഫെബ്രുവരി15നകം പാരമ്യത്തില്‍ എത്തുമെന്ന് ആരോഗ്യമന്ത്രി


(www.evisionnews.in) സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗത്തിലേക്ക് കടന്ന സാഹചര്യത്തില്‍ രണ്ടാഴ്ചക്കകം രോഗികളുടെ എണ്ണം ലക്ഷം കഴിഞ്ഞാലും അദ്ഭുതപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ്. ഫെബ്രുവരി 15നകം രോഗവ്യാപനം ഉന്നതിയിലെത്തുമെന്നും ജനങ്ങളുടെ ജാഗ്രതക്കുറവും വൈറസ് ഇന്‍ഫക്ഷന്‍ തോത് വര്‍ധനവുമാണ് രോഗവ്യാപനം രൂക്ഷമാക്കിയതെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

സംസ്ഥാനത്ത് അതിതീവ്ര വ്യാപനമാണെന്നും ഫെബ്രുവരി 15നകം പാരമ്യത്തില്‍ എത്തുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. രണ്ടാംതരംഗത്തില്‍ വ്യാപനം 2.68 ആയിരുന്നപ്പോള്‍ ഇപ്പോള്‍ 3.12 ആണ്. അടുത്ത മൂന്നാഴ്ച ഏറെ നിര്‍ണായകമാണെന്നും മന്ത്രി മന്ത്രി പറഞ്ഞു.

ജലദോഷം, പനി, ചുമ, തലവേദന, ശരീരവേദന ലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ കഴിയണം. മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം. എന്‍95 മാസ്‌ക്കോ, ഡബിള്‍ മാസ്‌ക്കോ ഉപയോഗിക്കണം. രോഗികളുടെ കൂടെ കൂടുതല്‍പേര്‍ ആശുപത്രിയില്‍ വരരുത്. ഇ-സഞ്ജീവനി സേവനങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad