കാസര്‍കോട് (www.evisionnews.in): ഡയമണ്ടിന്റെ അപൂര്‍വ കലക്ഷനുകളുമായി കാസര്‍കോട് സിറ്റി ഗോള്‍ഡില്‍ ലോകോത്തര നിലവാരമുള്ള ഡയമണ്ട് ആര്‍ട്ട് ഫെസ്റ്റിന് തുടക്കമായി. ഉപഭോക്താക്കള്‍ക്കായി മികച്ച ക്ലാസ്, ഗ്രേഡ് ഡിസൈനിലുള്ള ഡയമണ്ട് ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഫെസ്റ്റില്‍ ഒരുക്കിയിരിക്കുന്നത്.
സിറ്റി ഗോള്‍ഡിന്റെ അണ്‍ ലോക്ക് വെഡ്ഡിംഗ് റിസപ്ഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫാത്തിമ സ്പീഡ് വേ, ഫയാസ് ഫാത്തിമ ആര്‍ക്കേഡ് ദമ്പതിമാര്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പിബി ഷെഫീഖ്, ഭാര്യ അഫ്രീന എന്നിവര്‍ സംയുക്തമായി പ്രീമിയം ഡയമണ്ട് കളക്ഷന്‍ ലോഞ്ചിംഗ് നിര്‍വഹിച്ചു. സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, സിറ്റി ഗോള്‍ഡ് ഡയറക്ടര്‍മാരായ നൗഷാദ് ഇര്‍ഷാദ്, ദില്‍ഷാദ്, യൂസഫ് ബ്രാഞ്ച് മാനേജര്‍ തംജീദ് അടുക്കത്ത്ബയല്‍, സെയില്‍സ് മാനേജര്‍ കൃഷ്ണന്‍, മുഹമ്മദ് ആയിഷ ബസ്, നിസാര്‍ ബേക്കല്‍, വിവിധ മേഖലകളിലെ പ്രമുഖര്‍, സിറ്റി ഗോള്‍ഡിന്റെ ഉപഭോക്താക്കള്‍, സ്റ്റാഫംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.
ഫെസ്റ്റില്‍ നിന്നും ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി ഡിസ്‌കൗണ്ട് ഓഫറുകള്‍ ലഭിക്കും. ക്യാരറ്റിന് 20,000 രൂപയുടെ ഡിസ്‌കൗണ്ടായിരിക്കും ലഭിക്കുക. കൂടാതെ പ്രീഷ്യസ് ഡയമണ്ട് ആഭരണങ്ങള്‍ പണിക്കൂലി നല്‍കാതെ ഫെസ്റ്റില്‍ നിന്നും സ്വന്തമാക്കാം. അണ്‍ കട്ട് ഡയമണ്ട് ആഭരണങ്ങള്‍ക്ക് 30 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. ഡയമണ്ട് ആഭരണങ്ങള്‍ക്ക് സൗജന്യ മെയിന്റനന്‍സും എക്സിബിഷനില്‍ നിന്നും ലഭിക്കും. ഡയമണ്ടിന്റെ അപൂര്‍വ കലക്ഷനുകളാണ് ഡയമണ്ട് ആര്‍ട്ട് ഫെസ്റ്റിന്റെ ഭാഗമായി സിറ്റി ഗോള്‍ഡില്‍ ഒരുക്കിയിരിക്കുന്നതെന്ന് സിറ്റി ഗോള്‍ഡ് ഡയറക്ടര്‍ ദില്‍ഷാദ്, ബ്രാഞ്ച് മാനേജര്‍ തംജീദ് അടുക്കത്ത് ബയല്‍ എന്നിവര്‍ പറഞ്ഞു.
കാസര്‍കോട് ഇതാദ്യമായാണ് ഡയമണ്ട് ആഭരണങ്ങള്‍ക്ക് മാത്രമായി ലോകോത്തര നിലവാരമുള്ള എക്സിബിഷന്‍ സംഘടിപ്പിക്കുന്നത്. ഈമാസം 30 വരെയാണ് എക്സിബിഷന്‍.
Post a Comment
0 Comments