കേരളം (www.evisionnews.in): എറണാകുളത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. അരൂര്‍ ഇടപ്പള്ളി ബൈപ്പാസില്‍ വൈറ്റില ചളിക്കവട്ടത്തിന് സമീപമാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെ ആറരയ്ക്കാണ് സംഭവം. ഹൈക്കോടതി അഭിഭാഷകന്‍ രാജ് കരോളിന്റെ വാഹനമാണ് കത്തി നശിച്ചത്. വാഹനം ഓടിച്ചിരുന്ന ഇദ്ദേഹം തീ പടരുന്നതിന് മുന്‍പേ കാറില്‍ നിന്ന് പുറത്തിറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല. എന്‍ജിന്‍ തകരാറാണ് തീ പിടിത്തത്തിന് കാരണം.
ഫോഡ് ക്ലാസിക് എന്ന മോഡല്‍ കാറിനാണ് തീപിടിച്ചത്. വൈറ്റിലയില്‍ നിന്ന് ഇടപ്പള്ളി ഭാഗത്തേയ്ക്ക് പോകുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്. വാഹനത്തിന്റെ ആര്‍സി ബുക്ക് ഉള്‍പ്പടെയുള്ള രേഖകള്‍ കാറിനുള്ളില്‍ ആയിരുന്നു. അവയും നശിച്ചു. പാലാരിവട്ടം പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
Post a Comment
0 Comments