കോഴിക്കോട് (www.evisionnews.in): താമരശ്ശേരിയില്‍ കെട്ടിടം തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. നോളജ് സിറ്റിയില്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. ഇന്ന് രാവിലെ 11.50നാണ് അപകടം. കെട്ടിടത്തിന്റെ രണ്ടാം നിലയുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം. നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. 15 പേരാണ് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നത്. സംഭവം അറിഞ്ഞ ഉടനെ പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. പരിക്കേറ്റവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മൂന്ന പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ നടപടി ഒന്നും സ്വീകരിച്ചില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട്.
നോളജ് സിറ്റിയില്‍ നിര്‍മാണത്തിലുള്ള കെട്ടിടം തകര്‍ന്നു വീണു: നിരവധി പേര്‍ക്ക് പരിക്ക്
13:30:00
0
കോഴിക്കോട് (www.evisionnews.in): താമരശ്ശേരിയില്‍ കെട്ടിടം തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു. നോളജ് സിറ്റിയില്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്. ഇന്ന് രാവിലെ 11.50നാണ് അപകടം. കെട്ടിടത്തിന്റെ രണ്ടാം നിലയുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം. നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. 15 പേരാണ് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നത്. സംഭവം അറിഞ്ഞ ഉടനെ പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. പരിക്കേറ്റവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മൂന്ന പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ നടപടി ഒന്നും സ്വീകരിച്ചില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട്.
Post a Comment
0 Comments