നിലപാടിലുറച്ച് ആക്ഷന്‍ കമ്മിറ്റി, നാട്ടുകാരുടെ യോഗം വിളിക്കും
കാസര്‍കോട് (www.evisionnews.in): ബാവിക്കര അരമനപ്പടയില്‍ ഭരണാനുമതി ലഭിച്ച പാലത്തെ ചൊല്ലി വിവാദം കൊഴുക്കുന്നു. പള്ളിയും ക്ഷേത്രങ്ങളും സ്‌കൂളുമടക്കമുള്ള കേന്ദ്രങ്ങളിലേക്ക് ഒരു തരത്തിലും ബന്ധിപ്പിക്കാത്ത രീതിയില്‍ പാലം കടന്നുപോകുന്നത് ജനവാസമില്ലാത്ത കേന്ദ്രത്തിലേക്കാണ് എന്നതിനെ ചൊല്ലിയാണ് വിവാദം. എന്നാല്‍ ദൂരെ ദിക്കുകളില്‍ നിന്ന് പോലും നിരവധി വിശ്വാസികളെത്തുന്ന പുരാതനമായ ബാവിക്കര പള്ളി, പ്രശസ്തമായ മഖാം സ്്്കൂള്‍ തുടങ്ങിയ ദിക്കുകള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ പാലം നിര്‍മിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ് പ്രദേശത്തുകാര്‍ക്ക് ഗുണമില്ലാതെ രീതിയില്‍ നടപ്പിലാക്കുന്നത്.
ഭരണാനുമതി ലഭിച്ച ബാവിക്കര അരമനപ്പടി പാലം ബാവിക്കരപോലുള്ള വലിയ പ്രദേശത്തിന് ഒരു ഉപകാരവും ലഭിക്കാത്ത വിധം ജനവാസമില്ലാത്ത കേന്ദ്രത്തിലേക്ക്്് കൊണ്ടുപോകുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കാനാണ് ആക്ഷന്‍ കമ്മിറ്റി ആലോചിക്കുന്നത്. ആവശ്യം അംഗീകരിക്കുന്നതുവരെ സമരത്തില്‍ ഉറച്ചുനില്‍ക്കാനാണ് ആക്ഷന്‍കമ്മിറ്റിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വീണ്ടും നാട്ടുകാരുടെ യോഗം വിളിക്കും. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി സിപിഎം ബ്രാഞ്ച് ലോക്കല്‍ കമ്മിറ്റികളും മുസ്ലിം ലീഗും യോഗം വിളിച്ചുചേര്‍ത്തു. ബാവിക്കര ജമാഅത്തും യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് കത്തുനല്‍കിയിട്ടുണ്ട്. നുസ്രത്തുല്‍ ഇസ്ലാം സംഘവും യോഗം വിളിച്ചു.
Post a Comment
0 Comments