കേരളം (www.evisionnews.in): കെ.എസ്.ഇ.ബി വെബ്സൈറ്റിലെ പിഴവുകള്‍ മുതലാക്കി തട്ടിപ്പ്. സൈറ്റ് ഉപയോഗിച്ച് ഉപഭാക്താക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. കെ.എസ്.ഇ.ബി ചെയര്‍മാന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. കെ.എസ്.ഇ.ബിയുടെ ഒഫീഷ്യല്‍ വെബ്സൈറ്റ് വഴിയാണ് ഹൈടെക് സംഘം തട്ടിപ്പ് നടത്തിയത്. സൈറ്റ് വഴി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചായിരുന്നു തട്ടിപ്പ്. സൈറ്റില്‍ കയറുന്നവര്‍ക്ക് ഉപഭോക്താവിന്റെ കണ്‍സ്യൂമര്‍ നമ്പറും സെക്ഷന്‍ ഓഫീസും തെരഞ്ഞെടുത്താല്‍ മാത്രമേ സൈറ്റില്‍ നിന്നും വിവരങ്ങള്‍ ലഭിക്കൂവെന്നാണ് കെ.എസ്.ഇ.ബി വ്യക്തമാക്കിയിരുന്നത്.
എന്നാല്‍, കണ്‍സ്യൂമര്‍ നമ്പര്‍ അറിഞ്ഞില്ലെങ്കിലും ഏതെങ്കിലും നമ്പര്‍ വഴി ഉപഭോക്താവിന്റെ വിവരങ്ങള്‍ ആര്‍ക്കും ലഭിക്കും. ഇതുവഴിയാണ് ഉപഭോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംഘം ചോര്‍ത്തിയത്. ഉപഭോക്താക്കള്‍ ഏത് ദിവസം പണമടച്ചു, പണമടച്ചില്ലെങ്കില്‍ എന്ന് കണക്ഷന്‍ റദ്ദാക്കും തുടങ്ങിയ എല്ലാ വിവരങ്ങളും സൈറ്റിലൂടെ ലഭിക്കും. പിന്നീട് ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനമായ ക്വിക് പെയിലേക്ക് കണ്‍സ്യൂമര്‍ നമ്പര്‍ നല്‍കിയ ശേഷം പണമടച്ചതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കാന്‍ സാധിക്കും.
Post a Comment
0 Comments