Type Here to Get Search Results !

Bottom Ad

കൃഷ്ണന്റെ കുടുംബത്തിന് ആശ്വാസമായി ജനമൈത്രി പൊലീസ്: ഭക്ഷണകിറ്റും കട്ടിലും എത്തിച്ചു


കാസര്‍കോട് (www.evisionnews.in): കോളനി സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം കയറി ഇറങ്ങിയ വീട്ടിലേക്കുള്ള കട്ടിലെത്തിച്ചു നല്‍കി ബദിയടുക്ക എസ്‌ഐ വിനോദ് കുമാറും സംഘവും. ചെടേക്കാല്‍ മുളിപരമ്പു കോളനിയിലെ കൃഷ്ണന്റെ കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കുകയും കട്ടിലും ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റും നല്‍കി. കഴിഞ്ഞ ദിവസം ജനമൈത്രി പ്രവര്‍ത്തകരോടൊപ്പമെത്തിയ എസ്.ഐ വിനോദ്കുമാറാണ് കഴിഞ്ഞ ദിവസം വീട്ടിലെത്തി കൈമാറിയത്. എഎസ്‌ഐ മാധവന്‍, ബീറ്റ് ഓഫീസര്‍മാരായ അനൂപ്, മഹേഷ്, പൊതുപ്രവര്‍ത്തകന്‍ സാദിഖ് കൊല്ലങ്കാന, സവാദ് എ.കെ മില്ല് മാന്യ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad