കേരളം (www.evisionnews.in): സെക്രട്ടറിയേറ്റിലും കോവിഡ് പടരുന്നു. ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ബാധിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്രട്ടറിയേറ്റിലെ ലൈബ്രറി അടക്കുകയും ഇരുന്ന് വായിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും കോവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഏഴിലധികം പേര്‍ക്കാണ് മന്ത്രിമാരുടെ ഓഫീസില്‍ കോവിഡ് ബാധിച്ചത്. ദിവസങ്ങളായി ഈ ഓഫീസുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം 50 ശതമാനം ആക്കണമെന്ന ആവശ്യം ഉയരുകയാണ്.
അതിനിടെയാണ് സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി.യിലും കൊവിഡ് പ്രതിസന്ധി രൂക്ഷമായത്. തിരുവനന്തപുരത്ത് മാത്രം 80 ലധികം ജീവനക്കാര്‍ക്ക് കൊവിഡ് ബാധിച്ചു. തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ 25 ജീവനക്കാര്‍ക്കാണ് രോഗം കണ്ടെത്തിയത്. ചീഫ് ഓഫീസിലും രോഗ വ്യാപനമുണ്ട്. എറണാകുളം ഡിപ്പോയില്‍ 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാരില്ലാത്തതിനാല്‍ 399 ബസ് സര്‍വീസുകളാണ് നിര്‍ത്തി വെച്ചത്.
Post a Comment
0 Comments