Type Here to Get Search Results !

Bottom Ad

ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു


ദുബൈ (www.evisionnews.in): ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ ഈവര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബിസിനസ് മൂല്യവത്തായ സാമൂഹിക സേവനം മാധ്യമ രംഗം തുദങ്ങിയ വ്യത്യസ്ത മേഘലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങള്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. മലബര്‍ കലാ സാസ്‌കാരിക വേദിയുടെ 23-ാം വാര്‍ഷിക ഘോഷവും യു.എ.ഇയുടെ 50ാം ദേശിയ ദിനാഘോഷ സമാപനവും സ്‌നേഹപൂര്‍വം 2022 എന്ന അവാര്‍ഡ് നിശയില്‍ പുരസ്‌കാര സമര്‍പ്പണം നടത്തും.

ഈവര്‍ഷത്തെ ബിസിനസ് എക്‌സലന്‍സി അവാര്‍ഡിന് പ്രമുഖ വ്യവസായി ഇഖ്ബാല്‍ മാര്‍ക്കോണിയെയും ബിസിനസ് പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ അവാര്‍ഡിന് ബല്ലേക്കെരെ സന്തോഷിനെയും തെരഞ്ഞെടുത്തു. മീഡിയ എക്സലന്‍സി അവാര്‍ഡിന് അപര്‍ണകുറുപ്പ് (ന്യൂസ് 18 കേരള), പേഴ്‌സണാലിറ്റി ഓഫ് റേഡിയോ വൈശാഖ് തെരഞ്ഞെടുത്തു. ചെര്‍ക്കളം അബ്ദുല്ല സാഹിബിന്റെ നാമധേയത്തിലുള്ള സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ക്ക് അബ്ദുല്ല മദിമൂല (സോഷ്യല്‍ കമ്മിറ്റഡ് പെഴ്‌സണാലിറ്റി) അഡ്വ: ഇബ്രാഹിം ഖലീല്‍ (ഔട്ട് സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സ് ഇന്‍ സോഷ്യല്‍ വര്‍ക്ക്) അന്‍വര്‍ ചേരങ്കൈ (ഗോള്‍ഡന്‍ സീഗ് നേറ്റര്‍ ) അച്ചു മുഹമ്മദ് തളങ്കര (സോഷ്യല്‍ ഹീറോസ് ഇന്‍ ചാരിറ്റി).

കെഎം അഹമ്മദ് മാഷിന്റെ നാമധേയത്തിലുള്ള മാധ്യമ പുരസ്‌കാരത്തിന് രാജു മാത്യു (പ്രിന്റഡ് മീഡിയ അവാര്‍ഡ് മലയാള മനോരമ) അരുണ്‍ പാറാട്ട് (ടെലിവിഷന്‍ അവാര്‍ഡ് ന്യൂസ് 24), മഹേഷ് കണ്ണൂര്‍ (പ്രസന്റര്‍ ഓഫ് റേഡിയോ- നാഷിഫ് അലീമിയ (വൈബ്രന്റ് മീഡിയ പേഴ്‌സണാലിറ്റി തത്സമയം) യെയും മാധ്യമ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു. ജനുവരി 14ന് ദുബൈ വുമണ്‍ അസോസിയേഷനില്‍ നടക്കുന്ന സ്‌നേഹപൂര്‍വം- 22 എന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ അവാര്‍ഡുകള്‍ സമര്‍പ്പിക്കും. അറബ് മേഖലയിലെയും സാമൂഹിക സാംസ്‌കാരിക വ്യവസായ രംഗത്തെ പ്രമുഖരും സംബന്ധിക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാതായി സംഘാടക സമിതി ഭാരവായികളായ അറബ് പ്രമുഖന്‍ അഡ്വ: താരിക്‌നസീര്‍ സാലെ ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനര്‍ അഷ്റഫ് കര്‍ള, നാസര്‍ മുട്ടം, ബഷീര്‍ പള്ളിക്കര, നസീര്‍ കൊടുവള്ളി, നൗഷാദ് കന്യപ്പാടി, ടിഎ ഹനീഫ കോളിയടുക്കം, റാഫി പള്ളിപ്പുറം, സലാം കന്യപ്പാടി, ഷബീര്‍ കീഴൂര്‍, ഷാഹുല്‍ തങ്ങള്‍, ആദില്‍ സാദിഖ്, ഇസിഎച്ച് ഷായിന നവാസ്, നാസര്‍ കോളിയടുക്കം, മുനീര്‍ ബെരിക്കെ അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad