കാസര്‍കോട് (www.evisionnews.in): രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്കും ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ക്കുമെതിരെ മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന ദ്രോഹ നടപടികളുടെ തനിയാവര്‍ത്തനമാണ് പിണറായി സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം കുറ്റപ്പെടുത്തി.
കേരളത്തില്‍ മുസ്ലിം ദ്രോഹ നടപടികള്‍ സ്വീകരിക്കുകയും നിയമനിര്‍മ്മാണങ്ങള്‍ നടത്തുകയും ചെയ്യുന്ന എല്‍.ഡി.എഫ് സര്‍ക്കാറിനെതിരെ മത സംഘടനകള്‍ ഐക്യപ്പെടുമ്പോള്‍ സാമുദായിക ധ്രുവീകരണം നടത്തി സമുദായ സൗഹാര്‍ദ്ദം ഇല്ലാതാക്കാനും മുസ്ലിം ഐക്യം തകര്‍ക്കാനും സി.പി.എം സംഘ്പരിവാര്‍ സംഘടനകളുടെ ഭാഷയില്‍ സംസാരിക്കുകയാണെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ മനോഭാവം അവസാനിപ്പിച്ച് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ടി.ഇ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷറഫ്, എം.ബി.യൂസുഫ്,അസീസ് മരിക്കെ,കെ.മുഹമ്മദ്കുഞ്ഞി, പി.എം. മുനീര്‍ ഹാജി, മൂസ ബി.ചെര്‍ക്കള, ടി.എ. മൂസ,എ.എം.കടവത്ത്, കെ.ഇ.എ ബക്കര്‍, എം.പി.ജാഫര്‍, അഡ്വ.എം.ടി.പി. കരീം., സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, അബൂബക്കര്‍ പെര്‍ദ്ദണ, ഹാരിസ് ചൂരി, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, ഇ. അബൂബക്കര്‍ ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍, ടി.പി കുഞ്ഞബ്ദുല്ല ഹാജി, കാപ്പില്‍ മുഹമ്മദ് പാഷ, സി.കെ റഹ്‌മത്തുള്ള, എന്‍.എ.ഉമ്മര്‍, കെ.എം.അബ്ദുല്‍ റഹ്‌മാന്‍, കെ.ശാഫി ഹാജി, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, സി.എ.അബ്ദുല്ല കുഞ്ഞി ഹാജി, എ.പി.ഉമ്മര്‍, എം. അബ്ദുല്ലമുഗു, അഡ്വ.പി.എ.ഫൈസല്‍, ആയിഷത്ത് താഹിറ പ്രസംഗിച്ചു.
Post a Comment
0 Comments