കേരളം (www.evisionnews.in): എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പോപ്പുലര്‍ ഫ്രണ്ട് നുഴഞ്ഞു കയറിയിരിക്കുകയാണ് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയിലും പോപ്പുലര്‍ ഫ്രണ്ട് നുഴഞ്ഞു കയറിയോ എന്ന് പേടിയുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന ബി.ജെ.പിയുടെ ജനകീയ പ്രതിരോധ പരിപാടി ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം
എല്ലാ പാര്‍ട്ടികളിലേക്കും പോപ്പുലര്‍ ഫ്രണ്ട് ആളുകളെ റിക്രൂട്ട് ചെയ്യുകയാണ് എന്നും സുരേന്ദ്രന്‍ പറഞ്ഞു. എം.കെ മുനീര്‍ പത്ത് കൊല്ലം മുമ്പ് എല്ലാ മതേതര പാര്‍ട്ടികളിലും എന്‍ഡിഎഫ് നുഴഞ്ഞു കയറിയിരിക്കുകയാണ് എന്ന് പറഞ്ഞിരുന്നു. അന്ന് എന്‍.ഡി.എഫായിരുന്നു. ഇന്ന് നോക്കൂ, ബി.ജെ.പി ഒഴിച്ച് എല്ലാ പാര്‍ട്ടികളിലും പോപ്പുലര്‍ ഫ്രണ്ട് നുഴഞ്ഞുകയറി. തനിക്ക് തുറന്ന് പറയുന്നതില്‍ മടിയില്ല. തങ്ങള്‍ക്കും ഇപ്പോള്‍ കുറച്ചൊക്കെ പേടിയുണ്ട് എന്നുമാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ പരിപാടിക്കെതിരെ പൊലീസി കേസെടുത്തിട്ടുണ്ട്. കണ്ടാല്‍ തിരിച്ചറിയാവുന്ന 1500 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Post a Comment
0 Comments