Type Here to Get Search Results !

Bottom Ad

ഭര്‍ത്താവിനോടൊപ്പം താമസിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കാനാകില്ല: ഗുജറാത്ത് ഹൈക്കോടതി


ദേശീയം (www.evisionnews.in): ഭര്‍ത്താവിനൊപ്പം കഴിയണമെന്നുള്ള കുടുംബ കോടതിയുടെ നിര്‍ദേശം ആദ്യ ഭാര്യക്ക് നിരസിക്കാമെന്ന് ഗുജറാത്ത് ഹൈക്കോടതി. കുടുംബ കോടതി വിധി റദ്ദാക്കി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങണമെന്നും ദാമ്പത്യ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കണമെന്നുമുള്ള കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സ്ത്രീ സമര്‍പ്പിച്ച ഹരജി പരിഗണിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്. 2021 ജൂലൈയിലായിരുന്നു ഗുജറാത്തിലെ ബനസ്‌കന്ത കുടുംബ കോടതി വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad