Type Here to Get Search Results !

Bottom Ad

കൗമാര പ്രായക്കാര്‍ക്കുള്ള വാക്‌സിന്‍ വിതരണത്തിന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ തുടക്കമായി


കാസര്‍കോട് (www.evisionnews.in): പതിനഞ്ച് വയസിനും പതിനെട്ട് വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് തുടക്കമായി. കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിക്ക് കീഴിലുള്ള വാക്‌സിന്‍ വിതരണം നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, ഡോ. നാരായണ നായക്ക്, നഗരസഭ കൗണ്‍സിലര്‍മാരായ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അബ്ദുല്‍ റഹ്മാന്‍ ചക്കര, ഇക്ബാല്‍ ബാങ്കോട്, എം.ലളിത, ശാരദ, ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജലജ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് സിസ്റ്റര്‍ ആര്‍. ആതിര പൊതു പ്രവര്‍ത്തകരായ അഷ്‌റഫ് എടനീര്‍ മുസമ്മില്‍, ഖലീല്‍ ഷേക്ക്, ഇര്‍ഷാദ് പളളം, ആരോഗ്യ പ്രവര്‍ത്തകരായ ഫൗസിയ, നാജിയ, നിഹില സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad