കാസര്‍കോട് (www.evisionnews.in): സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ 12 വയസു വരെയുള്ള കുട്ടികള്‍ക്ക് മജ്ജ മാറ്റിവെക്കല്‍ ചികിത്സ വിവിധ സന്നദ്ധ സംഘടനകളുടെയും തണല്‍ ചരിറ്റബള്‍ ട്രസ്റ്റിന്റെയും സഹയാത്തോടെ ആസ്റ്റര്‍ മിംസ് സൗജന്യമായി ചെയ്യുമെന്ന് റിജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ അറിയിച്ചു. ഡോ: കേശവന്‍ എംആറിന്റെയും ഡോ: വി. സുധീപിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം 30 മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് നടത്തിയത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ആസ്റ്റര്‍ മിംസ് റിജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസീനെ വാട്‌സ് ആപ്പിലൂടെയും (7025767676) കേരള ഓണ്‍ലൈന്‍ മീഡീയ അസോസിയേഷന്‍ പ്രസിഡന്റ് റഫീഖ് കേളോട്ട് (9744699211), ജനറല്‍ സെക്രട്ടറി ബുര്‍ഹാന്‍ തളങ്കരയെയും (7902967707) ബന്ധപ്പെടുക.
Post a Comment
0 Comments