കോഴിക്കോട് (www.evisionnews.in): ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് (മജ്ജമാറ്റിവെക്കല്‍) ആവശ്യമായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി തണലും ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലും കൈകോര്‍ക്കുന്നു. 14 വയസിന് താഴെ പ്രായമുള്ള നിര്‍ധന കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് കുറഞ്ഞ നിരക്കിലോ സൗജന്യമായോ മജ്ജമാറ്റിവെക്കല്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഗമം. തണലിന് പുറമെ പുറമെ ആസ്റ്റര്‍ ഡി എം ഫൗണ്ടേഷന്‍, മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ്, സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തികള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെയാണ് ഈ സാമൂഹിക പ്രതിബദ്ധതാ പദ്ധതി യാഥാര്‍ഥ്യമാകുന്നത്.
ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ചികിത്സാ രീതിയാണ് മജ്ജമാറ്റിവെക്കല്‍. ട്രാന്‍സ്പ്ലാന്റിന് വിധേയനായാല്‍ ജീവന്‍ രക്ഷപ്പെടുത്താനുള്ള സാധ്യത കൂടുതലാണെങ്കിലും ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന ചികിത്സയുടെ ബാധ്യത താങ്ങാന്‍ സാധിക്കാത്തതിനാല്‍ നിസ്സഹായതയോടെ മരണത്തെ അഭിമുഖീകരിക്കേണ്ടി വരുന്നവരുടെ എണ്ണം കൂടുതലാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ് ഡോ. കേശവന്റെ നേതൃത്വത്തില്‍ ഈ സാഹചര്യത്തെ അഭിമുഖീകരിക്കാനും അതിജീവിക്കാനും നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായാണ് തണലുമായി ചേര്‍ന്ന് മറ്റുള്ളവരുടെ സഹായത്തോടെ ഈ വലിയ ഉദ്യമം യാഥാര്‍ഥ്യമാക്കുന്നത്. പദ്ധതി സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്കും ചികിത്സ ആവശ്യമായ കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ക്കും രോഗികളുടെ ചികിത്സ ഏറ്റെടുക്കാനോ സഹകരിക്കുവാനോ താല്‍പര്യമുള്ള സന്മനസ്സുള്ളവര്‍ക്കും +9170 25 76 76 76, 9895 62 67 60 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Post a Comment
0 Comments