കേരളം (www.evisionnews.in) വയനാട്ടില്‍ ആനക്കൊമ്പുമായി മൂന്ന് പേര്‍ വിജിലന്‍സ് പിടിയില്‍. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അന്‍വര്‍, പള്ളിക്കോണം സ്വദേശി സുനില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് വിജിലന്‍സ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു.
രണ്ട് ആനക്കൊമ്പുകളാണ് ഇവരുടെ കൈയില്‍ നിന്നും കണ്ടെത്തിയത്. ആനക്കൊമ്പുകള്‍ ചാക്കിലാക്കി കടത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് ഫോറസ്റ്റ് ഇന്റലിജന്‍സിന് ലഭിച്ച് സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് പേരെയും പിടികൂടിയത്.
പരിശോധനയ്ക്കിടയില്‍ ഇവര്‍ ഉദ്യോഗസ്ഥരില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. കടന്നുകളയാന്‍ ശ്രമിച്ച ഇവരെ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മൂന്നുപേരും ഇപ്പോള്‍ റേഞ്ച് ഓഫിസറുടെ കസ്റ്റഡിയിലാണ്
Post a Comment
0 Comments