കാസര്‍കോട് (www.evisionnews.in): ജീവിതത്തിരക്കുകള്‍ക്കിടയില്‍ അകന്നുപോവുന്ന കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഇമ്പത്തോടെ കണ്ണിചേര്‍ക്കാനും രക്തബന്ധങ്ങളെ പഠിച്ചറിയാനും പ്രമുഖ തറവാടായ അക്കല്ല കുടുംബാംഗങ്ങള്‍ ഒത്തുകൂടുന്നു. അഞ്ചുനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള അക്കല്ല കുടുംബത്തിലെ പൗരപ്രമുഖനായ അക്കല്ല മുഹമ്മദ് കുഞ്ഞിയുടെ മക്കളും പേരമക്കളും ഉള്‍പ്പെടുന്ന കുടുംബാംഗങ്ങള്‍ മാര്‍ച്ച് 27ന് സംഗമിക്കും.
അക്കല്ല മുഹമ്മദ് കുഞ്ഞിയുടെ കുടുംബവേരുകളിലൂടെ തെക്കിലിലും പരിസര പ്രദേശങ്ങളിലുമായി പടന്നുപന്തലിച്ച കുടുംബത്തിലെ അഞ്ഞൂറില്‍പരം അംഗങ്ങളാണ് സംഗമിക്കുന്നത്. അക്കല്ല കുടുംബത്തിലെ തറവാടു കാരണവരായ അബ്ബാസ് തെക്കിലിന്റെ വീട്ടിലാണ് സംഗമം നടക്കുക. മുതിര്‍ന്നവരെ ആദരിക്കല്‍, കുടുംബത്തിലെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ അനുമോദിക്കല്‍, കുട്ടികളുടെ കലാപരിപാടികള്‍ ഉള്‍പ്പടെ വിവിധ പരിപാടികള്‍ സംഗമത്തിന് മാറ്റുകൂട്ടും. അഞ്ചുതലമുറയില്‍പ്പെട്ട നൂറിലധികം കുടുംബമാണ് സംഗമത്തില്‍ ഒത്തുചേരുക. ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും സംഗമത്തില്‍ അതിഥിയായിയെത്തും.
നിര്‍ധനരെയും നിരാലമ്പരെയും അകമഴിഞ്ഞ് സാഹിക്കുന്നതില്‍ കേളികേട്ട അക്കല്ല കുടുംബവീട്ടില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേ പഞ്ഞമാസത്തിലെ (കര്‍ക്കടകം) കഞ്ഞി വിളമ്പല്‍ പ്രസിദ്ധമായിരുന്നു. ഈ പ്രക്രിയ മറ്റൊരു രൂപത്തില്‍ കുടുംബാംഗങ്ങളില്‍ പ്രമുഖനായ ബി. അബ്ബാസ് തെക്കില്‍ ഇപ്പോഴും തുടര്‍ന്നുവരുന്നു.
കുടുംബത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കുന്നതിന് വേണ്ടി അക്കല്ല ഫാമിലി അസോസിയേഷന്‍ രൂപീകരിച്ചു. ബി. അബ്ബാസ് തെക്കില്‍ (പ്രസി്), ബദ്ധറുദ്ധീന്‍ താസിം (ജന സെക്ര), എംകെ അബ്ദുല്‍ റഹിമാന്‍ മാസ്തിക്കുണ്ട് (ട്രഷ), ടി. ബഷീര്‍ അഹമ്മദ് തല്‍ക്കള, എംഎ ഉസ്മാന്‍ മാസ്തിക്കുണ്ട്, ഹനീഫ് തെക്കില്‍ (വൈസ് പ്രസി), മുഹമ്മദ് ഷുക്കൂര്‍, എംഎ നാസര്‍ മാസ്തിക്കുണ്ട്, ടിടി അഷ്‌റഫ്, ബഷീര്‍ അടുക്കത്ത്ബയല്‍, വാശിദ് ഉസ്മാനിയ, റഹീസ് അടുക്കത്ത് ബയല്‍, അഹ്നാസ് തെക്കില്‍ (സെക്ര) എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ സജീവമായി നടന്നുവരികയാണ്.
Post a Comment
0 Comments