കേരളം (www.evisionnews.in): കണ്ണൂരില്‍ കാര്‍ ബസിലിടിച്ച് ഒരാള്‍ മരിച്ചു. ഇരിട്ടി ഉളിയിലാണ് സംഭവം. കര്‍ണാടക ആര്‍ടിസി ബസ് കണ്ടക്ടര്‍ പി പ്രകാശാണ് മരിച്ചത്. കാര്‍ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ 6 മണിക്കായിരുന്നു അപകടം. കര്‍ണാടകയില്‍ നിന്നെത്തിയ ബസ് കണ്ണൂരില്‍ നിര്‍ത്തി ഇട്ടിരിക്കുകയായിരുന്നു. പുറത്തേക്ക് ഇറങ്ങുകയായിരുന്ന കണ്ടക്ടറെ നിയന്ത്രണം വിട്ടെത്തിയ കാര്‍ വന്ന് ഇടിക്കുകയായിരുന്നു. ബസിനും കാറിനും ഇടയില്‍ പെട്ട് പോയ പ്രകാശ് സംഭവസ്ഥത്ത് വച്ച് തന്നെ മരിച്ചു. കാര്‍ ഓടിച്ചിരുന്ന മാഹി സ്വദേശിയായ മുഹമ്മദിന് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ തലശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.
കണ്ണൂര്‍ ഇരിട്ടിയില്‍ കാര്‍ നിര്‍ത്തിയിട്ട ബസിലിടിച്ച് കണ്ടക്ടര്‍ മരിച്ചു
11:00:00
0
കേരളം (www.evisionnews.in): കണ്ണൂരില്‍ കാര്‍ ബസിലിടിച്ച് ഒരാള്‍ മരിച്ചു. ഇരിട്ടി ഉളിയിലാണ് സംഭവം. കര്‍ണാടക ആര്‍ടിസി ബസ് കണ്ടക്ടര്‍ പി പ്രകാശാണ് മരിച്ചത്. കാര്‍ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ 6 മണിക്കായിരുന്നു അപകടം. കര്‍ണാടകയില്‍ നിന്നെത്തിയ ബസ് കണ്ണൂരില്‍ നിര്‍ത്തി ഇട്ടിരിക്കുകയായിരുന്നു. പുറത്തേക്ക് ഇറങ്ങുകയായിരുന്ന കണ്ടക്ടറെ നിയന്ത്രണം വിട്ടെത്തിയ കാര്‍ വന്ന് ഇടിക്കുകയായിരുന്നു. ബസിനും കാറിനും ഇടയില്‍ പെട്ട് പോയ പ്രകാശ് സംഭവസ്ഥത്ത് വച്ച് തന്നെ മരിച്ചു. കാര്‍ ഓടിച്ചിരുന്ന മാഹി സ്വദേശിയായ മുഹമ്മദിന് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ തലശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.
Post a Comment
0 Comments