കാസര്‍കോട്: (www.evisionnews.in) കോവിഡ് വ്യാപനത്തില്‍ സര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം പൊതു ചടങ്ങുകളില്‍ തുറന്ന സ്ഥലത്താണെങ്കില്‍ പരമാവധി 150 പേര്‍ക്കും ആവശ്യമായ വായു സഞ്ചാരം ഉറപ്പു വരുത്തിയ ഹാളുകള്‍, മുറികള്‍ തുടങ്ങിയവയില്‍ 75 പേര്‍ക്കും മാത്രമാണ് പങ്കെടുക്കാന്‍ അനുമതിയെന്ന് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ പറഞ്ഞു. ജനങ്ങള്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു.
തൊഴില്‍ വകുപ്പ് കാഞ്ഞങ്ങാട് നെഹ്റു കോളജില്‍ നടത്തുന്ന തൊഴില്‍ മേള കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച്് നടത്തുന്നതിന് ഡിഎംഒ അനുമതി നല്‍കി. ജില്ലയില്‍ 18 വയസിനു മുകളിലുള്ളവരുടെ ഫസ്റ്റ് ഡോസ് വാക്സിനേഷന്‍ 98.6 ശതമാനവും സെക്കന്റ് ഡോസ് 90 ശതമാനത്തോളവും പൂര്‍ത്തിയായതായും 15 വയസ് മുതല്‍ 18 വയസ് വരെയുള്ളവരുടെ വാക്സിനേഷന്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവിലുള്ള സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വാക്സിനേഷന്‍ സെന്ററുകളില്‍ മാത്രമാണ് വാക്സിന്‍ നല്‍കുന്നത്. സര്‍ക്കാര്‍ ഉത്തരവുണ്ടായാല്‍ മാത്രം സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വാക്സിന്‍ നല്‍കുമെന്നും ഡിഎംഒ പറഞ്ഞു.
Post a Comment
0 Comments