ദുബൈ (www.evisionnews.in): അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ സംഘടിപ്പിക്കുന്ന കാസ്രോട്ടാര്‍ സോക്കര്‍ ഫെസ്റ്റ് സീസണ്‍ ഫൈവ് ലോഗോ ഹിറ്റ് എഫ്എം സീനിയര്‍ ബ്രോഡ്കാസ്റ്റിംഗ് ഹെഡും സാമൂഹിക പ്രവര്‍ത്തകനുമായ ആര്‍.ജെ ഫസ്ലു പ്രകാശനം ചെയ്തു. സൈഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ദുബായ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ ചെയര്‍മാന്‍ ഡോ: അബൂബക്കര്‍ കുറ്റിക്കോല്‍ ഏറ്റുവാങ്ങി.
കോവിഡ് താണ്ഡവമാടിയ കാലയളവുകളില്‍ ആരും പുറത്തിറങ്ങാന്‍ പോലും മടിച്ച സമയങ്ങളില്‍ അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ചരിത്ര താളുകളില്‍ തങ്കലിപികളാല്‍ എഴുതി ചേര്‍ക്കേണ്ട ഒന്നാണെന്നും സോഷ്യല്‍ മീഡിയ വഴി അബുദാബി കാസ്രോട്ടാര്‍ കൂട്ടായിമയുടെ പ്രവര്‍ത്തനങ്ങള്‍ കാണാറുണ്ടെന്നും ഫസലു പറഞ്ഞു. ചെയര്‍മാന്‍ ഖാദര്‍ ബേക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ്, സോക്കര്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഹബീബ് ആരിക്കാടി, കണ്‍വീനര്‍ റാഷിദ് ബേവിഞ്ച, സോക്കര്‍ കമ്മിറ്റി ഫിനാന്‍ഷ്യല്‍ ഹെഡ് സൈനു ബേവിഞ്ച, എക്‌സിക്യൂട്ടീവ് ബോര്‍ഡ് മെമ്പര്‍മാര്‍ സംബന്ധിച്ചു.
Post a Comment
0 Comments