കോട്ടയം (www.evisionnews.in): കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 16 പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമാനൂര്‍ അടിച്ചിറയില്‍ എം.സി റോഡിന് സമീപത്താണ് അപകടം. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്.
തിരുവനന്തപുരത്ത് നിന്ന് മാട്ടുപെട്ടിക്കുപോയ സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ ബസില്‍ 46 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടിച്ചിറ വളവില്‍ നിയന്ത്രണം വിട്ട ബസ് വഴിയരികിലെ പോസ്റ്റില്‍ ഇടിച്ച് ശേഷം തലകീഴായി മറിയുകയായിരുന്നു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാണമെന്നാണ് പ്രാഥമിക നിഗമനം.
Post a Comment
0 Comments