കാസര്‍കോട് (www.evisionnews.in): മുസ്ലിം ലീഗിനും സമുദായത്തിനു വേണ്ടി ജീവിതവും സമ്പത്തും തൃജിച്ച മുസ്ലിം ലീഗിലെ പഴയകാല നേതാക്കളുടെ ത്യാഗോജ്വല ജീവിതം എംഎസ്എഫ് മാതൃകയാക്കണമെന്നും നിസ്വാര്‍ഥ സേവനരംഗത്ത് എല്ലായ്‌പ്പോഴും കര്‍മനിരതരാവണമെന്നും കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ അഭ്യര്‍ഥിച്ചു. എംഎസ്എഫ് തളങ്കര കടവത്ത് ശാഖാ കമ്മിറ്റി നടത്തിയ മികച്ച പഠനത്തിലൂടെ നാടിന് അഭിമാനമായ സഹോദരങ്ങളെ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടവത്തെ പ്രശസ്ത വൈദ്യനും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന മാഹിന്‍ വൈദ്യരുടെ മകന്‍ ഷാഫിയുടെയും ഹസീനയുടെയും മക്കളായ ഒമര്‍ സബീനും അഹമദ് സഹീനും മികച്ച പഠനത്തിലൂടെ നാടിനഭിമാനമായി. ഒമര്‍ സബീന്‍ പ്രശസ്തമായ ഐഐടി ധാര്‍വാഡ് യുണിവേഴ്സ്റ്റിയില്‍ മെക്കാനിക്കല്‍ എഞ്ചീനിയറിംഗിന് യോഗ്യത നേടുകയാണ് ചെയ്തത്. അഹമദ് സഹീന്‍ ഹോസ്പിറ്റല്‍ മനേജ്‌മെന്റില്‍ യുകെ റാസ് യുണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടി.
സ്‌കൂള്‍ വിദ്യാഭ്യാസം മുതല്‍കെ വളരെ മികവു പുലര്‍ത്തിയ സഹോദരങ്ങളെ യോഗം ഉപഹാരം നല്‍കി ആദരിച്ചു. പി. മാഹിന്‍ മാസ്റ്റര്‍ അനുമോദന സംഭാഷണം നടത്തി. എംഎസ്എഫ് ശാഖാ പ്രസിഡന്റ് മനാസിര്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ്് തളങ്കര ഹക്കീം അജ്മല്‍, സവാദ്, നിഷാദ്, മുര്‍ഷിദ്, തന്‍സീല്‍, സുഫൈര്‍, റാഷിദ് സംസാരിച്ചു.
Post a Comment
0 Comments