കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നഗരസഭയുടെയും ഹരിത കര്‍മ സേനയുടെയും നേതൃത്വത്തില്‍ 'ടീച്ചറും കുട്ട്യോളും' പരിപാടി തളങ്കര ജദീദ് റോഡ് 26ാം വാര്‍ഡില്‍ സംഘടിപ്പിച്ചു. പ്ലാസ്റ്റിക് ഉപയോഗിച്ച് വലിച്ചെറിയുന്ന പ്രവണത ഇല്ലാതാക്കാനും മാരകമായ രോഗങ്ങളെ തടയാനും നാടിനെ മാലിന്യ മുക്തമാക്കാനും വേണ്ടിയാണ് ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിച്ചത്. പ്ലാസ്റ്റിക്കുകള്‍ അവരവരുടെ വീട്ടില്‍ നിന്ന് തന്നെ തരംതിരിച്ച് ഹരിത കര്‍മ്മ സേനാംഗങ്ങളെ കൃത്യമായ രീതിയില്‍ ഏല്‍പ്പിക്കാന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിപാടിയില്‍ ബോധവല്‍ക്കരണം നടത്തി. നഗരസഭ കൗണ്‍സിലര്‍ സഹീര്‍ ആസിഫ് ഉദ്ഘാടനം ചെയ്തു. കെ.എം. അബ്ദുല്‍ അസീസ് അദ്ധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ. രാജേഷ് ക്ലാസ്സെടുത്തു. ഹരിത കര്‍മ്മ സേന കോര്‍ഡിനേറ്റര്‍ രമ്യ സ്വാഗതം പറഞ്ഞു. രേഷ്മ, ബി.യു. അബ്ദുല്ല, റഷീദ് ഗസ്സാലി, റിനാസ് മാസ്റ്റര്‍, കുഞ്ഞി മൊയ്തീന്‍, നിസാര്‍ സാഹിബ്, റഹീം എ പ്രസംഗിച്ചു. ബീഗി ടീച്ചര്‍ നന്ദി പറഞ്ഞു.
തളങ്കര ജദീദ് റോഡില്‍ 'ടീച്ചറും കുട്ട്യോളും' പരിപാടി സംഘടിപ്പിച്ചു
10:39:00
0

Post a Comment
0 Comments