കാസര്‍കോട് (www.evisionnews.in): ഗുരുതര വൃക്ക രോഗിയായ റുക്ക്നുദ്ദീനെ ജീവിതത്തിലേക്ക് കൈപിടിക്കാനൊരുങ്ങി സുല്‍ത്താന്‍ എസ്ബികെയും തായല്‍ത്തെ പുള്ളറും. ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ 24കാരനായ ബി.എസ് റുക്ക്നുദ്ദീന് കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി മുപ്പതു ലക്ഷം ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലടക്കം സുമനസുകളുടെ സഹായം തേടിയിരുന്നു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെയും കാസര്‍കോട് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന്റെയും മേല്‍നോട്ടത്തില്‍ നടത്തിയ കാരുണ്യതേട്ടം സാമൂഹിക മാധ്യമത്തിലൂടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സുല്‍ത്താന്‍ എസ്ബികെ സഹായ ഹസ്തവുമായി മുന്നോട്ടുവന്നത്.
ഏതു ആവശ്യത്തിനും തന്നെയും കൂട്ടരെയും സമീപിക്കാമെന്ന് പറഞ്ഞതായും റുക്കനുവിന്റെ സുഹൃത്തുക്കള്‍ അറിയിച്ചു. ചികിത്സാ ഫണ്ടിലേക്ക് ആദ്യ ഗഡുവായി അഞ്ചു ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ച വിവരം കഴിഞ്ഞ ദിവസം സൂം കോണ്‍ഫറന്‍സിലൂടെ സമീര്‍ ബികെ അറിയിച്ചു. സഹായനിധി സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ ദുന്‍ഹില്‍ മുംബൈ ബ്രാഞ്ച് നൗഷാദ് കെഇ. ശരീഫ് (ഉര്‍ലി), റൗഫ് പാറ, മജീദ് മുഗില്‍, സാദിഖ് കുട്ടി, സാജിദ് പാക്ന, വാസ് കെഇ സമദ് കുമ്പള, സക്കീര്‍ ബികെ, മഷൂഖ് പൊന്തി ദുബായ്, പിആര്‍ഒ അനീസ് ബാരി, അന്‍വര്‍ പാര്‍ട്സ് അസ്ലം തായല്‍ പങ്കെടുത്തു.
Post a Comment
0 Comments