Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് കാമ്പയിന് ജില്ലയില്‍ തുടക്കമായി


കാസര്‍കോട് (www.evisionnews.in): 'രാജിയാകാത്ത ആത്മാഭിമാനം' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന 'അംഗത്വ പ്രചാരണ കാലം' മെമ്പര്‍ഷിപ്പ് കാമ്പയിന് ജില്ലയില്‍ പ്രൗഢമായ തുടക്കം. മഞ്ചേശ്വരം മേഖലയിലെ കുഞ്ചത്തൂരില്‍ ഡോ. സയ്യിദ് ഷഹ്‌സാദ് തങ്ങള്‍ പാവൂരില്‍ നിന്ന് മെമ്പര്‍ഷിപ്പിനുള്ള അപേക്ഷ സ്വീകരിച്ച് ജില്ലാ പ്രസിഡന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോട് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ഇസ്മാഈല്‍ അസ്ഹരി ബാളിയൂര്‍, യൂനുസ് ഫൈസി കാക്കടവ്, പി.എച്ച് അസ്ഹരികളത്തൂര്‍, ഇര്‍ഷാദ് ഹുദവി ബെദിര, നാസര്‍ അസ്ഹരി കുഞ്ചത്തൂര്‍, സാലിഹ് ഹുദവി കടമ്പാര്‍, റഊഫ് ഫൈസി ഗാന്ദിനഗര്‍, സാലിഹ് ഫൈസി സുങ്കതകട്ടെ, ശഫീഖ് കുഞ്ചത്തൂര്‍ സംബന്ധിച്ചു.

ഇന്നും നാളെയമായി ജില്ലയിലെ 12 മേഖലകളിലും കണ്‍വെന്‍ഷനും മേഖലാ ക്ലസ്റ്റര്‍തല ഉദ്ഘാടനവും നടക്കും. മേഖലാ ഐ.ടി കോഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ ശില്‍പശാല വിളിച്ചുചേര്‍ത്ത് പരിശീലനം നല്‍കും. ഡിസംബര്‍ അഞ്ചിന് ശാഖാ മെമ്പര്‍ഷിപ്പ് ഡേ ആയി ആചരിക്കും. ശാഖാ കേന്ദ്രങ്ങളില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘാടനം നടക്കും. മെമ്പര്‍ഷിപ്പ് അപേക്ഷകള്‍ ശാഖാ ഐ.ടി കോഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ 15 വരെ ഓണ്‍ലൈനില്‍ അപ്‌ഡേറ്റ് ചെയ്യും.

ഡിസംബര്‍ അഞ്ചിന് തന്നെ എല്ലാ ശാഖകളിലും സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത് സമസ്തയുടെ ആശയാദര്‍ശങ്ങള്‍ മുറുകെ പിടിക്കുന്ന പരമാവധി പ്രവര്‍ത്തകര്‍ക്ക് എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് നല്‍കണമെന്ന് ജില്ലാ പ്രസിഡണ്ട് സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ജനറല്‍ സെക്രട്ടറി വി.കെ മുഷ്താഖ് ദാരിമി, ജില്ലാ ഇലക്ഷന്‍ കമ്മീഷന്‍ ഹാരിസ് റഹ് മാനി തൊട്ടി എന്നിവര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad