Type Here to Get Search Results !

Bottom Ad

മരിച്ച മകളുടെ സ്വത്ത് വീതം വെയ്ക്കണം: അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് മക്കള്‍


കണ്ണൂര്‍ (www.evisionnews.in): മാതമംഗലത്ത് സ്വത്തിന് വേണ്ടി അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് മക്കള്‍. തൊണ്ണൂറ്റിമൂന്ന്കാരിയായ മീനാക്ഷിയമ്മയെയാണ് നാല് മക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. സംഭവത്തില്‍ മീനാക്ഷിയമ്മയുടെ കൈക്കും കാലിനും നെഞ്ചിനും പരിക്കേറ്റു. ഇക്കഴിഞ്ഞ പതിനഞ്ചാം തീയതി മാതമംഗലം പേരൂലിലുള്ള മീനാക്ഷിയമ്മയുടെ വീട്ടിലായിരന്നു സംഭവം.

ഇവരുടെ നേരത്തെ മരിച്ച മകള്‍ ഓമനയുടെ സ്വത്ത് സ്വത്ത് മറ്റ് മക്കള്‍ക്ക് വീതിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മക്കളുടെ ആക്രമണം. ബലപ്രയോഗത്തിലൂടെ അമ്മയില്‍ നിന്നും സ്വത്ത് കൈക്കലാക്കാന്‍ ശ്രമിക്കുന്ന സംഭവത്തിന്റെ സംഭാഷണം വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടികള്‍ റെക്കോഡ് ചെയ്തിരുന്നു.

മീനാക്ഷിയമ്മയുടെ നാല് മക്കള്‍ ചേര്‍ന്ന് അമ്മയുടെ കൈ പിടിച്ച് തിരിക്കുകയും കാലില്‍ ചവിട്ടുകയും ചെയ്തു. ശേഷം നെഞ്ചിന് പിടിച്ച് അമ്മയെ തള്ളിമാറ്റി. എന്നിട്ടും ഒപ്പിടാതിരുന്നതിനെ തുടര്‍ന്ന് അമ്മയെ ബലമായി കൈ പിടിച്ച് ഒപ്പിടിവിക്കുകയായിരുന്നു. സംഭവത്തില്‍ പെരിങ്ങോം പൊലീസ് കേസെടുത്തു. രവീന്ദ്രന്‍, അമ്മിണി, സൗദാമിനി, പത്മിനി എന്നിവരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. പത്ത് മക്കളുള്ള മീനാക്ഷിയമ്മയുടെ മൂന്ന് മക്കള്‍ നേരത്തെ മരിച്ചിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad