Type Here to Get Search Results !

Bottom Ad

എസ്.ബി.ഐയില്‍ കവര്‍ച്ച; മോഷ്ടാക്കള്‍ ജീവനക്കാരനെ വെടിവെച്ച് കൊന്നു


ദേശീയം (www.evisionnews.in): മുംബൈയില്‍ ബാങ്ക് കവര്‍ച്ചക്ക് എത്തിയവര്‍ ജീവനക്കാരനെ വെടിവെച്ചുകൊന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈയിലെ ദഹിസര്‍ ബ്രാഞ്ചിലാണ് സംഭവം. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. എസ്.ബി.ഐയിലെ ഔട്ട്‌സോഴ്‌സ് ജീവനക്കാരനായിരുന്നസന്ദേശ് ഗോമര്‍നെയാണ് കൊന്നത്. സന്ദേശ് ബാങ്കിന് പുറത്ത് നില്‍ക്കുകയായിരുന്നു. 

മുഖം മൂടി ധരിച്ച രണ്ട് പേര്‍ ബാങ്കിനുള്ളിലേക്ക് കയറുന്നത് കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാള്‍ അവരെ തടഞ്ഞു. അപ്പോള്‍ തന്നെ മോഷ്ടാക്കളില്‍ ഒരാള്‍ കയ്യില്‍ ഉണ്ടായിരുന്ന തോക്കെടുത്ത് സന്ദേശിന് നേരെ വെടിവെച്ചു. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. മറ്റു ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അവിടെ നിന്നും പണവുമായി പൊലീസ് എത്തുന്നതിന് മുന്‍പ് തന്നെ അക്രമികള്‍ കടന്നു കളഞ്ഞു. സന്ദേശ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad