കാസര്‍കോട് (www.evisionnews.in): ജീവിതത്തിന്റെ ലക്ഷ്യങ്ങള്‍ അവനു കടന്നു കയറണമെങ്കില്‍ 30ലക്ഷം രൂപയോളം വേണം. ചട്ടഞ്ചാല്‍ കുന്നാറയില്‍ താമസിക്കുന്ന സയ്യദ് എന്ന 16 വയസ് പ്രായമുള്ള കുട്ടിയെ സഹായിക്കുന്നതിന് വേണ്ടി ഒരു നാട് കൈക്കോര്‍ക്കുകയാണ്. ചന്ദ്രഗിരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മുഹമ്മദ് സയ്യദ് തലസീമിയ എന്ന രോഗം ബാധിച്ചു 15 വര്‍ഷത്തിലധികമായി ചികിത്സയിലാണ്. സാമ്പത്തികമായി ഒന്നുമില്ലാത്ത കുടുംബമായാതിനാല്‍ ചികിത്സയ്ക്ക് ആവശ്യമായ ഇത്രയും തുക കണ്ടെത്തുക എന്നത് പ്രയാസകരമാണ്.
നിലവില്‍ 16 വയസ് പൂര്‍ത്തിയാവുന്നതിന് മുമ്പ് മജ്ജ മാറ്റിവയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. മജ്ജ നല്‍കാന്‍ സഹോദരി തയാറായ സാഹചര്യത്തിലും 30 ലക്ഷം രൂപയോളം ചികിത്സയ്ക്ക് ആവശ്യമായി വരുന്നുണ്ട്. ഇത്രയും വലിയ തുക ചെലവഴിച്ചു കൊണ്ടുള്ള ചികിത്സ കുടുംബത്തിന് താങ്ങാനാവാത്ത സാഹചര്യത്തില്‍ നാമെല്ലാവരും ഒന്നു കൈകോര്‍ത്താല്‍ ഈ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന് ഉറപ്പാണ്. കുട്ടിയുടെ ചികിത്സ സഹായത്തിന് വേണ്ടി നിലവില്‍ സമിതി രൂപീകരിച്ച് കൊണ്ടുള്ള പ്രവര്‍ത്തനമാണ് നടന്നുവരുന്നത്.
Post a Comment
0 Comments