ദേശീയം (www.evisionnews.in): റോഡ് ഉദ്ഘാടനത്തിനായി തേങ്ങ ഉടച്ചപ്പോള്‍ തേങ്ങയ്ക്ക് പകരം പൊട്ടിയത് റോഡ്. ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ സുചി മാസും ചൗധരിയ്ക്കാണ് അബദ്ധം പിണഞ്ഞത്. 1.16 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച റോഡിലെ അഴിമതി ഇതോടെ എം.എല്‍.എയ്ക്ക് നേരിട്ട് തന്നെ ബോധ്യമായി. സംഭവത്തില്‍ കുപിതനായ ബിജെപി എംഎല്‍എ അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടി എടുക്കാനും എംഎല്‍എ നിര്‍ദേശിച്ചു.
ബിജ്നോരിലെ ഏഴ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിലെ സാമ്പിള്‍ പരിശോധിച്ച് ഉദ്യോഗസ്ഥര്‍ മടങ്ങും വരെ എം.എല്‍.എ സ്ഥലത്ത് തുടര്‍ന്നു. ഉദ്ഘാടനത്തിന് തേങ്ങ ഉടച്ചപ്പോള്‍ തന്നെ റോഡിലെ പണി മോശമാണെന്ന് കണ്ടെന്ന് സുചി മാസും ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. നിലവരാമില്ലാതെയാണ് റോഡ് നിര്‍മ്മച്ചത്. ഇതോടെ ജില്ലാ കളക്ടറുമായി സംസാരിച്ച് അന്വേഷണത്തിനായി മൂന്നംഗ സമതി രൂപീകരിച്ചെന്നും ഉത്തരവാദികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Post a Comment
0 Comments