Type Here to Get Search Results !

Bottom Ad

മുസ്ലിം സമുദായം ഒഴുകിയെത്തി: സര്‍ക്കാറിന്റെ ഗൂഢലക്ഷ്യത്തിനെതിരെ ഇരമ്പിയാര്‍ത്ത് വഖഫ് സംരക്ഷണ റാലി

 


കോഴിക്കോട് (www.evisionnews.in): സര്‍ക്കാറിന്റെ ഗൂഢലക്ഷ്യത്തിനെതിരെ ഇരമ്പിയാര്‍ത്ത് വഖഫ് സംരക്ഷണ റാലി. നാടിന്റെ നാനാഭാഗങ്ങളില്‍നിന്നുള്ള ജനലക്ഷങ്ങള്‍ ഒഴുകിയെത്തിയതോടെ കോഴിക്കോട് നഗരം വീര്‍പ്പുമുട്ടി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വഖഫ് സംരക്ഷണ റാലി ഉദ്ഘാടനം ചെയ്തു. സമരവുമായി മുസ്ലിം ലീഗ് മുന്നോട്ട് പോകുമെന്നും സര്‍ക്കാരിന് നയംതിരുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സൗഹാര്‍ദ്ദവും സമുദായ ഐക്യവും മുസ്ലിംലീഗിന്റെ ലക്ഷ്യങ്ങളാണ്. സമുദായത്തെ ഭിന്നിപ്പിക്കാനുള്ള സര്‍ക്കാറിന്റെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞാണ് മുസ്ലിംലീഗ് സടകുടഞ്ഞെഴുന്നേറ്റത്. ഹൃദയത്തില്‍ കൈ ചേര്‍ത്ത് പറയണം, സമുദായത്തിന്റെ ഏറ്റവും വലിയ ഉറപ്പ് എന്ന് പറയുന്നത് സമുദായത്തിന്റെ ഈ കെട്ടുറപ്പ് തന്നെയാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad