കാസര്‍കോട് (www.evisionnews.in): പ്രതീക്ഷയുള്ള മനസാണ് പാലിയേറ്റീവ് കെയറിന്റെ മുഖമുദ്രയെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് മണ്ഡലം പൂക്കോയ തങ്ങള്‍ ഹോസ്പീസ് (പിടിഎച്ച്) പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
രോഗം കൊണ്ട് പ്രയാസമനുഭവിക്കുന്ന നിരാലംബര്‍ക്ക് ആശ്വാസം പകരലാണ് സംരംഭത്തിന്റെ ലക്ഷ്യം. രോഗീ പരിചരണം കൂട്ടായ ഉത്തരവാദി ത്തമാണെന്ന തിരിച്ചറിവോടെ പാലിയേറ്റീവ് കെയര്‍ മേഖലയില്‍ കൂടുതല്‍ സജീവമാകാന്‍ പിടിഎച്ച് സംവിധാനത്തിന് സാധിക്കുമെന്നും തങ്ങള്‍ പറഞ്ഞു. പിടിഎച്ച് ഹോം കെയര്‍ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും സാദിഖലി തങ്ങള്‍ നിര്‍വഹിച്ചു. മണ്ഡലം ചെയര്‍മാന്‍ പിഎം മുനീര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മൊയ്തീന്‍ കൊല്ലമ്പാടി സ്വാഗതം പറഞ്ഞു.
മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി, വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ കല്ലായി, ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുള്ള, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വിപി അബ്ദുല്‍ ഖാദര്‍, മൂസാ ബി ചെര്‍ക്കള, എംസി ഖമറുദ്ദീന്‍, എഎം കടവത്ത്, ടിഎ മൂസ, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, എം. അബ്ബാസ്, മാഹിന്‍ കേളോട്ട്, അബ്ബാസ് ബീഗം, ഹാഷിം കടവത്ത് അബൂബക്കര്‍ ഹാജി എടനീര്‍, ഡോ. അമീറലി, അഡ്വ: വിഎം മുനീര്‍, ഖാദര്‍ ബദ്രിയ, അന്‍വര്‍ ചേരങ്കൈ, കെഎം ബഷീര്‍, ജലീല്‍ എരുതുംകടവ്, ഹാരിസ് ചൂരി, കെബി കുഞ്ഞാമു, കെ. ശാഫി ഹാജി, ഹമീദ് ബെദിര, എപി അബ്ദുള്ള കുഞ്ഞി, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, സിദ്ദീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര, പിബി ഷഫീഖ്, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, മൂസ ബാസിത്ത്, സിദ്ദിഖ് ചക്കര, കബീര്‍ ചെര്‍ക്കള, ബഷീര്‍ പൈക്ക, ഹബീബ് ചെട്ടുംകുഴി, എപി ഷംസുദ്ദീന്‍, ലത്തീഫ് കുമ്പഡാജെ, ഷരീഫ് ബദിയടുക്ക സംസാരിച്ചു.
Post a Comment
0 Comments