കേരളം (www.evisionnews.in): പുതിയ നാലു പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയില്‍ കേരളം. ഇതോടെ കേരളത്തില്‍ രോഗബാധിതരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. എറണാകുളത്ത് ആദ്യം രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതന്റെ ഭാര്യയ്ക്കും ഭാര്യാമാതവിനുമാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതിന് പുറമെ യുകെയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ഒരാള്‍ക്കും കോംഗോയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിയ്ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.
പുതിയ ഒമിക്രോണ്‍ കേസുകള്‍ സാഹചര്യത്തില്‍ ജാഗ്രത അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യുകെയില്‍ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് ഒമൈക്രോണ്‍ ആദ്യമായി കണ്ടെത്തിയത്. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും ഡല്‍ഹിയിലും നടത്തിയ സാംപിള്‍ പരിശോധനയിലാണ് അദ്ദേഹത്തിന് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.
Post a Comment
0 Comments