കാസര്‍കോട് (www.evisionnews.in): കാഞ്ഞങ്ങാട്ടും ഉപ്പളയിലും എം.ഡി.എം.എ. മയക്കുമരുന്ന് വേട്ട. 770 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കാഞ്ഞങ്ങാട്ട് രണ്ടുപേരും നാലരഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ഉപ്പളയില്‍ ഒരാളും അറസ്റ്റിലായി. മേല്‍പറമ്പ് കൈനോത്ത് ഹൗസിലെ കിരണ്‍ ലാല്‍ (24), കീഴൂര്‍ ചെറിയ പള്ളിക്ക് സമീപത്തെ മുഹമ്മദ് ഷംനാസ് (29) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി സതീഷും സംഘവും അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ആവിയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. എം.ഡി.എം.എ. മയക്കുമരുന്നുമായി രണ്ടുപേര്‍ നില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന നടത്തിയത്.
ഉപ്പള കൊടിബയലിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുഹമ്മദ് നവാസാ (28)ണ് ഉപ്പളയില്‍ അറസ്റ്റിലായത്. എം.ഡി.എം.എ മയക്കുമരുന്ന് കൈമാറാനായി നവാസ് ക്വാര്‍ട്ടേഴ്സിന് സമീപം നില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് മഞ്ചേശ്വരം അഡീഷണല്‍ എസ്.ഐ. എ. ബാലേന്ദ്രനും സംഘവും പരിശോധനക്കെത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ നവാസ് മയക്കുമരുന്ന് വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.
Post a Comment
0 Comments