കേരളം (www.evisionnews.in): സ്ത്രീകള്‍ക്ക് വിവാഹത്തിനുള്ള കുറഞ്ഞപ്രായം 18ല്‍ നിന്ന് 21 വയസ് ആക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. സ്ത്രീ പുരുഷ വിവാഹപ്രായം ഏകീകരിക്കാനുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതിനായുള്ള നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ നടപ്പുസമ്മേളത്തില്‍ തന്നെ വന്നേക്കുമെന്നാണ് സൂചന. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, ജനസംഖ്യാ നിയന്ത്രണം, സ്ത്രീ പുരുഷ സമത്വം തുടങ്ങിയ ഉദ്ദേശിച്ചാണ് നടപടിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രായപരിധി ഉയര്‍ത്താന്‍ ബാലവിവാഹ നിരോധന നിയമത്തിലാവും പ്രധാന ഭേദ?ഗതി വരുത്തുക. 1929ല്‍ പാസാക്കിയ നിയമപ്രകാരം പെണ്‍കുട്ടികള്‍ക്ക് 14 വയസും ആണ്‍കുട്ടികള്‍ക്ക് 18 വയസ്സുമായിരുന്നു വിവാഹ പ്രായം. സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബില്‍ അവതരിപ്പിച്ച ജഡ്ജ് ബിലാസ് ശാരദയുടെ പേരിലായിരുന്നു പിന്നീട് നിയമം അറിയിപ്പെട്ടത്.
1978ല്‍ ഈനിയമം ഭേദഗതി ചെയ്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസും പുരുഷന്‍മാരുടേത് 21 വയസുമായി തീരുമാനിക്കുകയായിരുന്നു. 2006ല്‍ ബാലവിവാഹ നിരോധ നിയമം വന്നെങ്കിലും പ്രായപരിധിയില്‍ മാറ്റം വന്നിരുന്നില്ല. തുടര്‍ന്ന് ഏറെ കാലമായുള്ള ആവശ്യത്തിന്റെ ഭാഗമായാണ് കേന്ദ്രം പുതിയ തീരുമാനത്തിലെത്തുന്നത്.
Post a Comment
0 Comments