കേരളം (www.evisionnews.in):ആരോ?ഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പരാമര്‍ശം നടത്തിയെന്ന കേസില്‍ ക്രൈം പത്രാധിപര്‍ ടി.പി. നന്ദകുമാര്‍ അറസ്റ്റില്‍. ഹൈക്കോടതി അഭിഭാഷകന്‍ ബി.എച്ച് മന്‍സൂര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കാക്കനാട് സൈബര്‍ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഐടി ആക്ട് പ്രകാരമാണ് നടപടി. ഫേസ്ബുക്ക്, യു ട്യൂബ് എന്നിവ വഴിയാണ് മന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കേസിലാണ് നടപടി. നന്ദകുമാറിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുറച്ച് നാള്‍ മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. നന്ദകുമാറിനെ കോടതിയില്‍ ഹാജരാക്കും.
Post a Comment
0 Comments