Type Here to Get Search Results !

Bottom Ad

രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന, ഒരാളില്‍ നിന്ന് 1.22 ആളിലേക്ക് പടരുന്നു


(www.evisionnews.in) രാജ്യത്ത് ഒമൈക്രോണ്‍ കേസുകളും കോവിഡ് കേസുകളും ഉയരുന്നു. ഒരാളില്‍ നിന്ന് 1.22 ആളിലേക്ക് എന്ന തരത്തിലാണ് രോഗം വ്യാപിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ ഒമൈക്രോണ്‍ കേസുകള്‍ ഗുരുതമാകുന്നില്ല. കോവിഡ് മരണനിരക്ക് 300 ല്‍ താഴെ നില്‍ക്കുന്നത് ആശ്വാസകരമാണെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ വ്യക്തമാക്കി. ഒമൈക്രോണ്‍ പടരുന്നതിന്റെ സൂചനയാണ് കോവിഡ് കേസുകളിലേയും വര്‍ദ്ധന കാണിക്കുന്നത്.

അതേസമയം ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് വി കെ പോള്‍ അഭ്യര്‍ത്ഥിച്ചു .ഒമൈക്രോണിനെ പ്രതിരോധിക്കാന്‍ വേണ്ട തയ്യാറടുപ്പുകള്‍ നടത്തിയട്ടുണ്ട്. രാജ്യത്ത് വലിയ തോതില്‍ വാക്സിനേഷന്‍ നടന്നിട്ടുണ്ടെന്നും അതിനാല്‍ ആശങ്കപ്പെടേണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും മാസ്‌ക് കൃത്യമായി ധരിക്കുകയും വേണം. ആഗോള തലത്തില്‍ കോവിഡ് കേസുകളില്‍ വലിയ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായി തന്നെയാണ് ഇവിടെ ഇപ്പോള്‍ ഉണ്ടാകുന്ന വര്‍ദ്ധന. അതിവേഗത്തിലാണ് പുതിയ വകഭേദം പടരുന്നത്. അതിനാലാണ് കോവിഡ് സുനാമി എന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നല്‍കിയത്.

കഴിഞ്ഞ ദിവസം 22 സംസ്ഥാനങ്ങളിലായി 961 ഒമൈക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 320 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം, ഡല്‍ഹി, കര്‍ണാടകം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെല്ലാം കേസുകള്‍ ഉയരുകയാണ്. ഡല്‍ഹിയില്‍ ഒമൈക്രോണിന്റെ സാമൂഹിക വ്യാപനം തുടങ്ങിയതായി സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിച്ചട്ടുണ്ട്. മുംബൈ, പുണെ, താനെ, നാസിക്, ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം, അഹമ്മദാബാദ് എന്നിവിടങ്ങളിലും കേസുകള്‍ ഉയരുകയാണ്. രോഗവ്യാപനം 5 മുതല്‍ 10 ശതമാനം വരെയുള്ള 14 ജില്ലകളാണ് ഉള്ളത്. ഇതില്‍ 6 എണ്ണം കേരളത്തിലാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad