ബേക്കല്‍ (www.evisionnews.in): കാറില്‍ കടത്തുകയായിരുന എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. ബേക്കല്‍ കുറിച്ചി കുന്നിലെ അബ്ദുല്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് മുഷ്താഖ് (24) നെയാണ് വ്യാഴാഴ്ച രാത്രി 9.45 മണിയോടെ പടന്നക്കാട് വച്ച് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോയി ജോസഫും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 2.8 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
കാറില്‍ മയക്കുമരുന്ന് കടത്തുന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച പടന്നക്കാട് നിന്ന് കാറില്‍ കടത്തിയ 4.500 ഗ്രാം എംഡിഎംഎയുമായി ഞാണിക്കടവിലെ കെ. അര്‍ഷാദ്, അമ്പലത്തറ മൂന്നാം മൈലിലെ ടി.എം സുബൈര്‍ എന്നിവരെ പിടികൂടിയിരുന്നു.
ഇതു ഈ ഭാഗങ്ങളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നതായി സൂചനയാണ്. പ്രദേശത്തെ നിരവധി യുവാക്കള്‍ എക്‌സൈസ് സംഘത്തിന് നിരീക്ഷണത്തിലാണ്.പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ് കുമാര്‍, ബിജോയ് ഇ.കെ, എം.വി സുധീന്ദ്രന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സാജന്‍ അപ്യാല്‍, അജീഷ് സി, മനോജ്.പി, മഞ്ജുനാഥന്‍. വി, മോഹനകുമാര്‍, ശൈലേഷ് കുമാര്‍ ഡ്രൈവര്‍ ദിജിത്ത് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
Post a Comment
0 Comments