Type Here to Get Search Results !

Bottom Ad

പിണറായി വിജയന്‍ ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് മുക്ത കേരളം: വി.ഡി സതീശന്‍


കാഞ്ഞങ്ങാട് (www.evisionnews.in): കോണ്‍ഗ്രസ് മുക്ത കേരളത്തെയാണ് പിണറായി വിജയന്‍ ആഗ്രഹിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കാഞ്ഞങ്ങാട് തെക്കെപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 137മത് ജന്‍മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോദി കേന്ദ്രത്തില്‍ കോണ്‍ഗ്രസ് മുക്ത ഭാരതം ആഗ്രഹിക്കുന്നത് പോലെയാണിത്. മോദിയെ എതിര്‍ക്കുന്നവരെ അയാള്‍ രാജ്യ ദ്രോഹികളാക്കുന്നു. പിണറായി മാവോയിസ്റ്റാക്കുന്നു. ഇതു രണ്ടും സ്വച്ഛാധിപതികളുടെ ലക്ഷണമാണ്. മുസ്്‌ലിം ലീഗ് ബാബരി മസ്ജിദ് തകര്‍ന്ന സമയത്ത് സംസ്ഥാനത്ത് മതേതരത്വം കാത്തു സൂക്ഷിക്കാന്‍ മുന്നില്‍ നിന്നുള്ള പ്രസ്ഥാനമാണെന്ന് സതീശന്‍ ഓര്‍മിപ്പിച്ചു.

ഉദാത്തമായ ജനാധിപത്യ ബോധമാണ് കോണ്‍ഗ്രസിന്റെ മുഖമുദ്ര. ഒരു വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് കൊടുങ്കറ്റായി തിരിച്ചുവരുമെന്നും സതീഷന്‍ കൂട്ടി ചേര്‍ത്തു. രണ്ടു ലക്ഷം കോടി രൂപയുടെ കെ. റെയില്‍ പദ്ധതിയെക്കുറിച്ച് രണ്ടു മണിക്കൂര്‍ പോലും നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ പിണറായി തയാറായിട്ടില്ലെന്നും വി.ഡി സതീശന്‍ ആരോപിച്ചു. എന്‍.സി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. കെ.പി.സി.സി വര്‍ക്കംഗ് പ്രസിഡന്റ് ടി സിദീഖ് എം.എല്‍.എ, എം.പിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം.കെ രാഘവന്‍ എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍, ബാലകൃഷ്ണ പെരിയ, എ. ഗോവിന്ദന്‍ നായര്‍, ഹക്കീം കുന്നില്‍, പി.വി സുരേഷ് സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad