കാസര്‍കോട് (www.evisionnews.in): പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമനെ വീണ്ടും സിപിഎം മഞ്ചേശ്വരം ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഏരിയാ സെക്രട്ടറി എന്ന നിലയില്‍ കുഞ്ഞിരാമന്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും അദ്ദേഹത്തെ തന്നെ തിരഞ്ഞെടുത്തത്.
നിലവില്‍ കാസര്‍ഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയാണ് കുഞ്ഞിരാമന്‍. 17 അംഗ ഏരിയ കമ്മിറ്റിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഏഴുപേരെ ജില്ലാ സമ്മേളനത്തിനുള്ള പ്രതിനിധികളായും തിരഞ്ഞെടുത്തു. പെരിയ ഇരട്ടക്കൊലക്കേസില്‍ 20-ാം പ്രതിയാണ് കെവി കുഞ്ഞിരാമന്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് സഹായം ചെയതുവെന്ന് കാണിച്ചാണ് കുഞ്ഞിരാമനെ പ്രതി ചേര്‍ത്തത്. സംഭവത്തില്‍ സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.
Post a Comment
0 Comments