കാസര്‍കോട് (www.evisionnews.in): ന്യൂസ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ബെദ്രമ്പല്ലയുടെ പത്താം വാര്‍ഷിക സമാപന സമ്മേളനം ഡിസംബര്‍ 26ന് നടക്കുന്നു. സമൂഹ വിവാഹവും മെഡിക്കല്‍ ക്യാമ്പും മതസൗഹാര്‍ദ്ദ വേദിയും കലാപരിപാടികളും നടത്തിയാണ് പത്താം വാര്‍ഷികം ആഘോഷിക്കുന്നത്. രാവിലെ പത്തുമണിക്ക് മെഡിക്കല്‍ ക്യാമ്പും ഉച്ചക്ക് ശേഷം 3:30നു നടക്കുന്ന സമാപന സമ്മേളനം മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫിന്റെ അധ്യക്ഷതയില്‍ സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും.
ഉദുമ എംഎല്‍എ സിഎച്ച് കുഞ്ഞമ്പു, ജില്ലാ കലക്ടര്‍ ഭണ്ഡാരി രണ്‍വീര്‍ ഐഎഎസ്, അബ്ദുല്ല മാധുമൂലേ മുഖ്യാതിഥികളാകും. മതസൗഹാര്‍ദ്ദ വേദിയില്‍ മോഹന്‍ദാസ് പരമഹംസ, സ്വാമിജി, ഫാദര്‍ ജോസ് ചെമ്പോട്ടികല്‍, ഉസ്താദ് ഖലീല്‍ ഹുദവി എന്നിവര്‍ പ്രസംഗിക്കും. എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖര്‍, ബദിയടുക്ക സിഐ അശ്വിത്, ഖയ്യൂം മാന്യ, എബി കുട്ടിയാനം സംസാരിക്കും.
Post a Comment
0 Comments