കേരളം (www.evisionnews.in): മയക്കുമരുന്നിന് അടിമയായ 20 കാരനായ മകനെ കഴുത്തു ഞെരിച്ച് കൊന്ന അമ്മ അറസ്റ്റില്‍. തിരുവനന്തപുരം വിഴിഞ്ഞത്ത് ഒരു വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് 20 കാരനായ സിദ്ദിഖിന്റെ ദുരൂഹമരണം. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
ആദ്യഘട്ടത്തില്‍ ആത്മഹത്യയാണെന്ന് നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യതയാണ് ഫോറന്‍സിക് സര്‍ജന്‍മാര്‍ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് സിദ്ദിഖിനെ അമ്മ നാദിറ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. സഹോദരിയെ മര്‍ദിക്കുന്നത് തടയുന്നതിനിടെ സംഭവിച്ച് പോയതാണെന്നാണ് അമ്മ നാദിറ പൊലീസിനോട് പറഞ്ഞത്.
മയക്കുമരുന്ന് അടിമയായ സിദ്ദീഖ് ദിവസം വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടായുരുന്നു എന്ന് മാതാവ് നാദിറ പറയുന്നു. എന്നാല്‍ സംഭവ ദിവസം സഹോദരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതാണ് കൊലയിലേക്ക് കലാശിച്ചത്. മയക്കുമരുന്ന് ഉപയോഗിച്ച് സ്വന്തം സഹോദരിയെ തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് അമ്മയായ നാദിറ മകനെ കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
Post a Comment
0 Comments