കുമ്പള (www.evisionnews.in): അഭ്യസ്തവിദ്യരായ സ്ത്രീകള്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വളര്‍ന്നുവരണമെന്നും കാലത്തന്റെ വെല്ലുവിളി ഏറ്റെടുക്കാനുള്ള മനോധൈര്യം ആര്‍ജിക്കണമെന്നും എ.കെ.എം അഷ്‌റഫ് എംഎല്‍എ. കുമ്പള പഞ്ചായത്ത് വനിതാലീഗ് കമ്മിറ്റി എംഎസ്എഫ് ഹരിത ജില്ലാ ഭാരവാഹികളായി തെരഞ്ഞടുത്ത കുമ്പള പഞ്ചായത്തില്‍ നിന്നുള്ള ജില്ലാ ട്രഷറര്‍ തംസീറ കൊടിയമ്മ, സെക്രട്ടറി മൈമൂന പേരാല്‍ എന്നിവരെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.
വനിതാ ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയും കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ യുപി താഹിറ യൂസഫ് സ്വാഗതം പറഞ്ഞു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിഎ സൈമ, മണ്ഡലം മുസ്ലിം ലീഗ് ട്രഷററൂം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ അഷ്റഫ് കര്‍ള, വനിതാ ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എ ആയിഷ പെര്‍ള, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ.കെ ആരിഫ്, കെവി യൂസഫ്, കുമ്പള ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.എ റഹ്മാന്‍ ആരിക്കാടി, താഹിറ പേരാല്‍, ഇബ്രാഹിം ബത്തേരി, മുഹമ്മദ് കുഞ്ഞി കുമ്പോല്‍. വനിതാ ലീഗ് ജില്ലാ സെക്രട്ടറി നസീമ കൊടിയമ്മ, ഭാരവാഹികളായ ഫാത്തിമ, ഖദീജ, സൗദ, റഷീദ, ഹസീന, നസീറ സംബന്ധിച്ചു.
Post a Comment
0 Comments