മംഗളൂരു (www.evisionnews.in): മംഗളൂരു സൂറത്ത്കലില്‍ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സൂറത്കല്‍ എംആര്‍പിഎല്‍ റോഡില്‍ കട്‌ല റോഡ് വളവിന് സമീപത്തെ എടിഎം കൗണ്ടര്‍ തകര്‍ക്കപ്പെട്ടത്. ഒരു യുവാവ് എ.ടി.എം കൗണ്ടറില്‍ നടത്തുന്ന അതിക്രമം സി.സി.ടി.വിയില്‍ പതിഞ്ഞു. ഹെല്‍മറ്റ് ഉപയോഗിച്ച് എടിഎം മെഷീനും എയര്‍കണ്ടീഷണറും ഗ്ലാസും തകര്‍ക്കുന്ന രംഗമാണ് സി.സി.ടി.വിയില്‍ പതിഞ്ഞത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 9ന് എടിഎമ്മിന്റെ ചില്ല് ഭിത്തി ഇതേ യുവാവ് തകര്‍ത്തിരുന്നു. അന്ന് ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാല്‍ ഈ യുവാവിനെ ചികിത്സക്കായി ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.
സൂറത്ത്കലില്‍ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടര്‍ തകര്‍ത്ത നിലയില്‍
16:39:00
0

Post a Comment
0 Comments